ഈദ് ദിനത്തിൽ ചിത്രവിശേഷവുമായി കെ.എസ് ചിത്ര സമാജം ഓൺലൈനിൽ

received_1121054044962048
മനാമ: ബഹ്‌റൈൻ മലയാളി പ്രവാസികൾക്കിടയിൽ മികച്ച രീതിയിൽ കലാ സാമൂഹിക സാംസ്കാരിക പരിപാടികളുമായി സജീവമായിരുന്ന BKS, കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ തുടർ പരിപാടികളുമായി ഓൺലൈനിലൂടെ വീണ്ടും സജീവമാകുന്നു.
ഈദ് ദിനമായ വെള്ളിയാഴ്ച രാത്രി പ്രശസ്ത ഗായിക കെ എസ് ചിത്ര പാട്ട് വിശേഷങ്ങളുമായി സമാജം ഓൺലൈനിൽ വരുന്നു,
ചിത്രയോടൊപ്പം സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും തമ്മിൽ ഓൺലൈനിൽ പങ്കെടുക്കുന്നു
BKS ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ നടന്നുകൊണ്ടിരുന്ന  സമയത്ത്‌ കോവിഡ് കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ  പത്തു ദിവസത്തെ പരിപാടി അഞ്ചാമത്തെ ദിവസത്തിൽ ജനസുരക്ഷ മുന്നിൽ കണ്ട് നിർത്തിവെക്കുകയായിരുന്നു.
തുടർന്ന് പല വിധ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സമാജം നടത്തി വരുന്നത്. നോർക്കയുമായി ചേർന്നു ഭക്ഷണകിറ്റ്‌ വിതരണം ചെയ്യുന്നതിനും, വിമാന സർവ്വീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ  സൗജന്യ വിമാനമുൾപ്പെടെ 19 ചാർട്ടേർഡ് വിമാനങ്ങളിൽ ആളുകളെ നാട്ടിലേക്കെത്തിക്കുന്നതിനും സമാജത്തിന് സാധിച്ചു.
പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനോടൊപ്പം ഫിറോസ് തിരുവത്ര നടത്തിയ സംവാദം, കലാവിഭാഗത്തിന്റെ വിവിധ സംഗീത പരിപാടികൾ, “ലളിതാമൃതം” ലളിത ഗാന മത്സരങ്ങൾ, വനിതാ വേദിയുടെയും സയൻസ് ഫോറത്തിന്റെയും zoom ക്ലാസുകൾ  തുടങ്ങി ശ്രദ്ധേയമായ നിരവധി പരിപാടികൾക്ക് ശേഷം ഒട്ടനവധി പരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.
ഈദ് ദിനമായ നാളെ (ജൂലൈ 31 വെള്ളിയാഴയ്ച) രാവിലെ 10 മണിക്ക് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ  ഈ വർഷത്തെ പ്രവേശനോത്സവം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുന്നു. വൈകിട്ട് 7 മണിക്ക് പ്രശസ്ത ഗായിക കെ എസ് ചിത്ര സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയോടൊപ്പം പാട്ട് വിശേഷങ്ങൾ പങ്കുവെക്കുന്ന  “ചിത്ര വിശേഷം” തുടങ്ങിയ പരിപാടികൾ സമാജം ഫേസ്ബുക് പേജിൽ ലൈവായി കാണാം.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!