മനാമ : രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ ലഹരി പദാർത്ഥങ്ങൾക്കെതിരെ ബോധവത്ക്കരണ ക്ലാസുകൾ നടക്കുന്നു. 80 ശതമാനത്തിലധികം പൊതു വിദ്യാലയങ്ങളിലും ഇതിനോടകം ബോധവത്ക്കരണം പൂർത്തിയായി കഴിഞ്ഞു.
2011 ൽ ആരംഭിച്ച “മാആൻ ” എന്ന് പേരിട്ടിരിയ്ക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ബഹ്റൈനിൽ ആകെയുള്ള 211 പൊതു വിദ്യാലയങ്ങളിൽ 173 എണ്ണത്തിലും ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്തിയത്. യുഎസിലെ ഡ്രഗ് അബ്യൂസ് റെസിസ്റ്റൻസ് എഡ്യുക്കേഷന്റെ അടിസ്ഥാനത്തിലുള്ള ബോധവത്ക്കരണമാണ് നടത്തുന്നത്. ആഭ്യന്തര മന്ത്രി ജനറൽ ഷേഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണം.