മനാമ : സോഷ്യൽ മീഡിയയുടെ പ്രവർത്തനം നിരീക്ഷിക്കുമെന്ന് പോലീസ് മേധാവി. പബ്ലിക് പേഴ്സണാലിറ്റി മത്സരങ്ങളെ നിയന്ത്രിക്കുന്നതിന് നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ചും പോലീസ് മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെറ്റായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ആകർഷിക്കുന്ന ഓൺലൈൻ സ്വഭാവങ്ങളെക്കുറിച്ചും, സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ജനറൽ സെക്യൂരിറ്റി പ്രസിഡൻസി ഡോക്യുമെന്റേഷൻ ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഒസാമ ബഹാർ ആശങ്ക പ്രകടിപ്പിച്ചു.
ചിലർ നവമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇത് കൗമാരക്കാർക്ക് തെറ്റായ സന്ദേശം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിവാര അൽ അൻ (സുരക്ഷ)
റേഡിയോ ഷോയിലാണ് ഈ വിവരങ്ങൾ പറഞ്ഞത്.
“ഞങ്ങൾ ഈ അക്കൌണ്ടുകൾ പിന്തുടരുകയും ഓരോരുത്തരും പങ്കുവെയ്ക്കുന്ന ആശയങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്. ഞങ്ങൾക്ക് അതിനുള്ള ഉത്തരവാദിത്തമുണ്ട് ” പൊലിസ് മേധാവി പറഞ്ഞു.