ഇന്ത്യയില്‍ കോവിഡ് ആശങ്ക വര്‍ദ്ധിക്കുന്നു; 24 മണിക്കൂറില്‍ 54,735 പുതിയ രോഗികള്‍, മരണസംഖ്യ 37,364 ആയി

Coronavirus lockdown: Ahmedabad

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ആശങ്ക വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 17,50,723 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് 24 മണിക്കൂറിനിടെ 823 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 37,364 ആയി ഉയര്‍ന്നിട്ടുണ്ട്. 185 ദിവസം കൊണ്ടാണ് രാജ്യത്ത് കോവിഡ് ഇത്രത്തോളം രൂക്ഷമായിരിക്കുന്നത്.

ഇതുവരെ 1,98,21,831 സാമ്പിളുകള്‍ പരിശോധിച്ചു. 11.45 ലക്ഷത്തില്‍പരം ആളുകള്‍ രോഗമുക്തരായി. നിലവില്‍ 65.43 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്. രാജ്യത്തെ കോവിഡ് ഹോട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ 1,49,214 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 15,316 പേര്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മരണസംഖ്യ കൂടുതലുള്ള മറ്റൊരു സംസ്ഥാനം തമിഴ്‌നാടാണ്. ഇതുവരെ തമിഴ്‌നാട്ടില്‍ 4034 പേരാണ് കോവിഡ് മൂലം മരിച്ചത്. ഒരു ലക്ഷത്തിലധികം രോഗികളാണ് ചെന്നൈ നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!