മനാമ: “മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി ഖുർആൻ, ഹദീസ് പഠിതാക്കളുടെ സംഗമവും പ്രഭാഷണവും സംഘടിപ്പിച്ചു.
അദ്ലിയ അൽ ഫുർഖാൻ ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സലാഹുദ്ദീൻ അയ്യൂബി ചുഴലി “ഖുർആനോടൊപ്പം ഒരു യാത്ര” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
വിശുദ്ധ ഖുർആൻ പഠിച്ചും മനസ്സിലാക്കിയും ജീവിതത്തിൽ പകർത്തിയും ഓരോ വിശ്വാസിയുടെയും സന്തതസഹചാരിയായി ഖുർആൻ മാറണമെന്ന് അദ്ദേഹം പഠിതാക്കളെ ഓർമിപ്പിച്ചു.
സെന്റർ പ്രസിഡന്റ് സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ മനാഫ് കബീർ സ്വാഗതവും മൂസ സുല്ലമി നന്ദിയും പറഞ്ഞു.









