മനാമ: റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രഖ്യാപിച്ച ‘ഫിനാ ഖൈർ’ പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ചു നടപ്പാക്കുന്ന പെരുന്നാൾ കിറ്റുകൾ ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷനു കൈമാറി .ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്നും പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഏറ്റുവാങ്ങി .ദിശ സെന്റര് ഡയറക്ടർ അബ്ദുൽ ഹഖ് സന്നിഹിതനായിരുന്നു. അർഹരായ നിരവധി ആളുകൾക്ക് വിതരണം ചെയ്തതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.