മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വിഭാഗം ഈദ് ദിനത്തിൽ ഓൺലൈൻ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു . അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ബന്ന ചേന്ദമംഗല്ലൂർ പരിപാടി ഉദ് ഘാടനം ചെയ്തു. കോവിഡ് കാലത്ത് ശാരീരികമായി അകലം പാലിക്കുമ്പോഴും മാനസികമായി അടുക്കാനും സന്തോഷം പകരാനും കലാ സാഹിത്യ വിഭാഗം നടത്തുന്ന പരിപാടികൾ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഈദ് സന്ദേശം നൽകി. ഹന്നത് നൗഫൽ, തഹിയ്യ ഫാറൂഖ് , അബ്ദുൽ ഖാദർ, സഹ് ല റിയാന, അംന മുനീർ, നൗഷാദ്, ഷഹ്‌സിന സൈനബ്, റാബിയ ബദർ, ഇഖ്ബാൽ, തബിൻ നജാഹ്, അഫ്‌നാൻ , സഹ്‌റ, ഐറ, നിഷാദ് ഇരിങ്ങാലക്കുട, പി.പി ജാസിർ എന്നിവർ സംഗീത വിരുന്ന് ഒരുക്കി, മിന്നത് മോണോ ആക്റ്റും ഫർഹാൻ, റീഹ ഫാത്തിമ പ്രസംഗവും ഹൈഫ ഹഖ് മാജിക്കും നിമാ ഖമറുദ്ധീൻ പിയാനോ വായനയും ഒരുക്കി. ജന. സെക്രട്ടറി എം.എം സുബൈർ സ്വാഗതവും കലാസാഹിത്യ വിഭാഗം സെക്രട്ടറി അലി അഷ്റഫ് നന്ദിയും പറഞ്ഞു.
