ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണ സംഖ്യ 27 ആയി ഉയര്‍ന്നു. ഇനി 43 പേരെ കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. കനത്ത മഴ കാരണം രക്ഷപ്രവര്‍ത്തനം ഇന്നും ദുഷ്‌കരമാണ്. നിലവില്‍ സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ഇന്ന് കണ്ടെത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇനിയും എത്ര പേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നത് സംശയമാണ്. പലരും പെട്ടിമുടിപ്പുഴയില്‍ ഒഴുകിപ്പോയിരിക്കാമെന്ന് രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും സംശയിക്കുന്നു. രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘം പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്. ഇന്ന് ദുരന്ത സ്ഥലം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിക്കും. മന്ത്രി ഉച്ചയ്ക്ക് 12 മണിക്കാകും എത്തുക.