bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ റോഡപകടത്തില്‍ മരണപ്പെടുന്നവരുടെ നിരക്കില്‍ വര്‍ദ്ധനവ്; നിരത്തില്‍ അതീവ ജാഗ്രത വേണം!

ACCIDENT

മനാമ: ബഹ്‌റൈനില്‍ റോഡപകടത്തില്‍ മരണപ്പെടുന്നവരുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍. ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്കിന്റെ കണക്കുകള്‍ പ്രകാരം 63 അപകടമരണങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018ല്‍ ഇത് 44ഉം 2017ല്‍ ഇത് 52മായിരുന്നു. റോഡപകട നിരക്ക് വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഡ്രൈവര്‍മാര്‍ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യേണ്ടതുണ്ട്. പോലീസിന്റെ ഡയറക്ട്രേറ്റുകളുടെയും നേതൃത്വത്തില്‍ ട്രാഫിക് ബോധവല്‍ക്കരണ ക്യാംപെയ്‌നുകള്‍ രാജ്യത്ത് സജീവമാണ്.

റോഡപകടങ്ങളും മരണ നിരക്കും വര്‍ധിച്ച സാഹചര്യത്തില്‍ ബോധവത്കരണവും പ്രതിരോധ മാര്‍ഗങ്ങളും ശക്തിപ്പെടുത്താനുള്ള നടപടികളുമായി കേരളവും രംഗത്ത് വന്നിരുന്നു. ഒരു വര്‍ഷം ശരാശരി നാല്‍പ്പതിനായിരം അപകടങ്ങളിലായി നാലായിരത്തോളം പേര്‍ കേരളത്തില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!