മനാമ : ഖലീഫ ബിൻ സൽമാൻ ബ്രിഡ്ജിലുണ്ടായ വാഹനപകടത്തെ തുടർന്ന് വലിയ തിരക്കനുഭവപ്പെടുന്നു. ഖലീഫ ബിൻ സൽമാൻ ബ്രിഡ്ജിൽ നിന്നും ഹിദ്ദിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്.ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെയാണ് നിർദ്ദേശം പങ്കുവെച്ചത്. യാത്രക്കാർ സമാന്തര പാതകൾ തിരെഞ്ഞെടുക്കാനും നിർദ്ദേശിക്കുന്നു.ട്രാഫിക് നിയന്ത്രണത്തിനും വാഹനസഞ്ചാരം സാധാരണ അവസ്ഥയിലേക്ക് എത്തിക്കാനും പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.