bahrainvartha-official-logo
Search
Close this search box.

പ്രളയക്കെടുതിയിൽ കിടപ്പാടം നഷ്ടമായവർക്ക് സഹായവുമായി വി കെ എൽ ഗ്രൂപ്പ്; ശിലാസ്ഥാപന കർമം ചെയർമാൻ വര്ഗീസ് കുര്യൻ നിർവഹിച്ചു

vkl

മനാമ: പ്രളയക്കെടുതിയിൽ വീട് നഷ്ട്ടപെട്ട എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ വി കെ എൽ ഗ്രൂപ്പ് നിർമിച്ചു നൽകുന്ന ഏഴു വീടുകളുടെ ശിലാ സ്ഥാപനം ഹൈബി ഈഡൻ എം എൽ എ യുടെ സാന്നിധ്യത്തിൽ വി കെ എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ നിർവഹിച്ചു.

ഹൈബി ഈഡൻ എം എൽ എയുടെ മണ്ഡലത്തിലാണ് വീട് പുനർ നിർമിച്ചു നൽകുന്നത്. പ്രളയ ദുരിതാശാസത്തിനായ് വി കെ എൽ ഗ്രൂപ്പ് പത്ത് കോടി ചെലവഴിക്കുമെന്നു ചെയർമാൻ വർഗീസ് കുര്യൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടു കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കു നൽകുകയും ചെയ്തിരുന്നു. ആറു കോടിയുടെ ദുരിതാശ്വസ പ്രവർത്തനങ്ങൾ കമ്പനി നേരിട്ടാണു ചെയുന്നത്. 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!