bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അഹ്ലി യുനൈറ്റഡ് ബാങ്കും കുവൈത്ത് ഫിനാൻസ് ഹൗസും തമ്മിൽ ലയിക്കുന്നതായി സൂചന

images (91)

മനാമ : ബഹ്റൈൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അഹ്ലി യുനൈറ്റഡ് ബാങ്കും കുവൈത്ത് ഫിനാൻസ് ഹൗസും തമ്മിൽ ലയിക്കാകാനുള്ള നീക്കം സജീവമാകുന്നതായി റിപ്പോർട്ട്. ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡ് ലയനത്തിന് അംഗീകാരം നൽകിയതായി കുവൈത്ത് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. അന്തർദേശീയ ധനകാര്യ ഏജൻസിയായ ക്രെഡിറ്റ് സ്വീസ് സാധ്യതാ പഠനം പൂർത്തിയാക്കി അനുകൂല നിലപാട് അറിയിച്ചതോടെയാണ് ഡയറക്ടർ ബോർഡ് ലയനനീക്കവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

കെ.എഫ്.എച്ചിലെ ഒരു ഓഹരിക്കു പകരം എ.യു.ബിയുടെ 2.325 ഓഹരി എന്ന തോതിൽ ഷെയർ മൂല്യം കണക്കാക്കാനും മാനേജ്‌മെന്‍റ് തലത്തിൽ ധാരണയായിട്ടുണ്ട്. ഇരു ബാങ്കുകളുടെയും ജനറൽ അസംബ്ലിയും കുവൈത്തിലേയും ബഹ്റൈനിലെയും സെൻട്രൽ ബാങ്കുകളും കൂടി അംഗീകാരം നൽകിയാൽ ലയനം യാഥാർഥ്യമാകും.

ലയന നിർദേശത്തോട് അനുകൂല നിലപാട് കൈക്കൊണ്ട കുവൈത്ത് സെൻട്രൽ ബാങ്ക് ഇത് സംബന്ധിച്ച് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ മുതൽ ചർച്ചയിലുള്ള നിർദേശം നടപ്പാവുകയാണെങ്കിൽ രാജ്യാതിർത്തികൾ കടന്നുള്ള ഗൾഫ് മേഖലയിലെ ആദ്യത്തെ ബാങ്ക് ലയനമാവും ഇത്. ഇതോടെ 92 ദശലക്ഷം ഡോളർ മൂല്യമുള്ള ജി.സി.സിയിലെ ആറാമത് വലിയ ബാങ്കായി കുവൈത്ത് ഫൈനാൻസ് ഹൌസ് മാറും.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!