മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി.) ബഹ്റൈൻ നാഷനൽ കമ്മിറ്റി പുറത്തിറക്കിയ 2019 ലെ കലണ്ടർ ഐ.സി.എഫ്. ദേശീയ സമി അംഗം ‘അബ്ദുസ്സമദ് കാക്കടവ് സാമൂഹിക പ്രവർത്തകൻ ഫിറോസ് തിരുവത്രയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ഇംഗ്ലീഷ് – ഹിജ്റ തിയ്യതികൾക്കൊപ്പം ബഹ്റൈൻ നിസ്കാര സമയവും മറ്റും രേഖപ്പെടുത്തിയ ബഹുവർണ്ണ ഷീറ്റ് കലണ്ടർ പ്രകാശനച്ചടങ്ങിൽ ആർ.എസ്.സി ചെയർമാൻ അബ്ദുറഹീം സഖാഫി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി രിസാല എക്സിക്യുട്ടീവ് എഡിറ്റർ ടി.എ. അലി അക്ബർ, മമ്മൂട്ടി മുസ്ല്യാർ വയനാട്, വി.പി. കെ.അബൂബക്കർ ഹാജി, അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, നിസാർ സഖാഫി, നാസർ ഫൈസി, റഫീഖ് മാസ്റ്റർ നരിപ്പറ്റ, സുബൈർ മാസ്റ്റർ, നസീർ പയ്യോളി, അബ്ദുൾ സലാം കോട്ടക്കൽ, അശ്റഫ് മങ്കര സംബന്ധിച്ചു.









