bahrainvartha-official-logo
Search
Close this search box.

വിജയത്തിൻറെ മന്ത്രവുമായി മുതുകാടിൻറെ മോട്ടിവേഷന്‍ പരിപാടി ശ്രദ്ധേയമായി

muthukad1
മനാമ: പരീക്ഷയെ പേടിയില്ലാതെ എങ്ങിനെ നേരിടാമെന്നും വിജയത്തിെൻറ വഴികള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചും പ്രശസ്ത മാന്ത്രികനും മോട്ടിവേറ്ററുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് കൗമാരക്കാരുമായി സംവദിച്ചു. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ കൗമാരക്കാര്‍ക്കും അവരുടെ രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച പരിപാടിയില്‍ പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷകളെയും ജീവിതമാകുന്ന പരീക്ഷയെയും നേരിടുന്ന രീതിയെക്കുറിച്ച് സംസാരിച്ചു. ജീവിതത്തില്‍ എത്ര ഉയരത്തിലത്തെിയാലും സാമൂഹിക പ്രതിബദ്ധതയും സേവന മന:സ്ഥിതിയും കൈവിടാന്‍ പാടില്ല. മറ്റുള്ളവര്‍ക്ക് ആശ്വാസവും സാന്ത്വനവും നല്‍കുന്നതില്‍ ആത്മഹര്‍ഷം കണ്ടത്തെുവാന്‍ സാധിക്കണം. ജീവിതത്തിലെന്തായിത്തീരണമെന്ന് 18 വയസ്സിനുള്ളില്‍ തീരുമാനമെടുക്കാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാല്‍ നദ്വി ഗോപിനാഥ് മുതുകാടിന് പൊന്നാട അണിയിക്കുന്നു
നല്ലത് കാണുകയും നല്ലത് കേള്‍ക്കുകയും നല്ലത് പറയുകയും ചെയ്യുന്നവരായി തീരാനും അദ്ദേഹം വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. റിഫ ദിശ സെന്‍ററില്‍ നടന്ന പരിപാടിയില്‍ ഫ്രന്‍റ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. വൈസ് പ്രസിഡൻറ് സഈദ് റമദാന്‍ നദ് വി സ്വാഗതമാശംസിക്കുകയും എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷാജി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. യൂനുസ് രാജ്, പി.എം അഷ്റഫ്, കെ.കെ മുനീര്‍, അബ്ദുല്‍ ഹഖ്, എം. ബദ്റുദ്ദീന്‍, ജമീല ഇബ്രാഹീം, സക്കീന അബ്ബാസ്, ഹസീബ ഇര്‍ശാദ്, റഷീദ സുബൈര്‍, സഈദ റഫീഖ്, ഷൈമില നൗഫല്‍, ബുഷ്റ അശ്റഫ്, നദീറ ഷാജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!