ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശി കോണിയിൽ നിന്നും വീണു മരിച്ചു

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് സ്വദേശി കോണിയിൽ നിന്നും വീണു മരിച്ചു. കോഴിക്കോട് മേപ്പയൂർ കാരയാട് കോളോത്തിൽ വീട്ടിൽ കരുണൻ (55)ആണ് ഇന്ന് വൈകീട്ട് നാലര മണിക്ക് മരിച്ചത്. റിഫയിൽ ഒരു വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം.