പുകവലി തടഞ്ഞതിനാൽ മദ്യ ലഹരിയിൽ പെട്രോൾ സ്റ്റേഷൻ തകർത്ത നേപ്പാൾ സ്വദേശി പിടിയിൽ

മനാമ: കറനാഹിലെ പെട്രോൾ സ്റ്റേഷൻ തകർത്ത് അകത്ത് കയറി സാധനങ്ങൾ നശിപ്പിച്ച നേപ്പാൾ സ്വദേശി പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. തീയണക്കാനുള്ള ഫയർ എക്സിറ്റിക്യൂഷൻ ഉപയോഗിച്ച് വാതിലിലെ ചില്ല് തകർത്ത് അകത്ത് കയറി ഓയിൽ ബോട്ടിലുകൾ പുറത്തേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.

മദ്യപിച്ചെത്തി ഫ്യുൽ ടാങ്കിനടുത്ത് നിന്ന് പുകവലിക്കാൻ ശ്രമിച്ച ഇയാളെ ജോലിയിലുണ്ടായിരുന്ന സൂപ്പർ വൈസർ തടഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ഇത്തരത്തിൽ ചെയ്തതെന്ന് ജീവനക്കാർ പറയുന്നു. ഇയാൾ വളരെ ക്ഷുപിതനായാണ് സ്റ്റേഷൻ തകർത്തതെന്നും ഇയാളെ തടയാൻ തങ്ങൾക്ക് പേടിയായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു.

വീഡിയോ:

ബഹ്റൈൻ കറനാഹിലെ പെട്രോൾ സ്റ്റേഷൻ തകർത്ത് അകത്ത് കയറി സാധനങ്ങൾ നശിപ്പിച്ച നേപ്പാൾ സ്വദേശി പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. തീയണക്കാനുള്ള ഫയർ എക്സിറ്റിക്യൂഷൻ ഉപയോഗിച്ച് വാതിലിലെ ചില്ല് തകർത്ത് അകത്ത് കയറി ഓയിൽ ബോട്ടിലുകൾ പുറത്തേക്ക് വലിച്ചെറിയുന്ന സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾവാർത്ത: https://bahrainvartha.com/2019/02/nepal-native-berserk-petrol-station-attack-arrested/

Posted by ബഹ്റൈൻ വാർത്ത -Bahrain Vartha on Sunday, February 3, 2019

സംഭവത്തെ തുടർന്ന് 15 മിനിറ്റുകൾക്കകം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാപ്കോയുടെയും ജവാദിന്റെയും ഉദ്ദ്യോഗസ്ഥർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.