bahrainvartha-official-logo
Search
Close this search box.

സിംസ് ബഹ്‌റൈൻ വർക്ക് ഓഫ് മേഴ്സി 2019 അവാർഡ് ദയാബായിക്ക്; മാർച്ച് 1 ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

DAYABAI

മനാമ: 2019 ലെ സിംസ് GFSS വർക്ക് ഓഫ് മേഴ്സി അവാർഡിന് പ്രശസ്ത സാമൂഹിക പ്രവർത്തകയായ ദയാബായിയെ തെരഞ്ഞെടുത്തതായി സിംസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 1ന് ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ബഹ്റിനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും. Gulf Fencing and Specialist Surfacing Est. WLL (GFSS) ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.

ജീവകാരുണ്യ മേഖലയിൽ ജീവിതം സമർപ്പിച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിന് വേണ്ടിയാണ് 2012 മുതൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകിത്തുടങ്ങിയത്. കിഡിനി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഡോ ഡേവിസ് ചിറമേൽ, ബഹ്റൈൻ ഡിസേബിൾഡ് സൊസൈറ്റി ചെയർമാനും രാജ കുടുംബാംഗവും ആയ ഷെയ്ഖ് ദുവൈജ് ഖലീഫ ബിൻ ദുവൈജ് അൽ ഖലീഫ, കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവജീവൻ ട്രസ്റ്റിൻറ്റെ സാരഥി പി യു തോമസ്, കെ എം സി സി യുടെ ബഹ്റൈൻ ഘടകം, Dr. എം എസ് സുനിൽ തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി ആദരിച്ചിട്ടുള്ളത്.

Work Of Mercy 75 member Award Committee

പാലായിലെ പൂവരണിയില് ജനിച്ച് പതിനാറാം വയസ്സില് ജന്മ നാട് വിട്ട മേഴ്സി മാത്യു എന്ന ദയാഭായി നിയമബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല് സയന്സസില്നിന്ന് എം.എസ്.ഡബ്ല്യുവും പഠിച്ചിറങ്ങി. യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്സിറ്റികളിലെ വിസിറ്റിങ് പ്രോഫെസ്സറായി സേവനം ചെയ്തിട്ടുണ്ട്.

ആദിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി മധ്യപ്രദേശിലെ ബറൂള് എന്ന വിദൂരഗ്രാമത്തില് ജീവിക്കുകയിരുന്നു ദയാബായി.
പിന്നീടുള്ള അവരുടെ ജീവിതം ബിഹാര്, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമബംഗാള് എന്നിവിടങ്ങളില് ആദിവാസികള്ക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങള്ക്കുമിടയില് ദീര്ഘവര്ഷങ്ങള് സേവനംചെയ്ത അവര് ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങള് തോളിലേറ്റി മറവുചെയ്തും മനുഷ്യരുടെ മനുഷ്യത്വത്തിന്റെ ഓരം പറ്റി ജീവിതം ഉഴിഞ്ഞുവച്ചു. നാല് പതിറ്റാണ്ടായി മധ്യപ്രദേശിലെ ചിന്ത്വാഡ ജില്ലയിലെ തിന്സായിലും ബറൂള് എന്ന ആദിവാസിഗ്രാമത്തിൽ ഒറ്റക്കായിരുന്നു ദയാഭായിയുടെ പ്രവർത്തനം.

ആദിവാസികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില് ആദ്യം അവരുടെ വിശ്വാസം നേടണം. നഗരവാസികളെ ആദിവാസികള്ക്കു ഭയമാണ്. അവരുടെ വിശ്വാസം നേടാന് ദയാബായ് അവരുടെ വേഷം ധരിച്ചു. അവരുടെ ആഭരണങ്ങളണിഞ്ഞു. അവരെപ്പോലെ മൺവീട് സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി. അവരുടെകൂടെ പടങ്ങളിൽ പണിയെടുത്തു. അവരുണ്ണുന്നതെന്തോ അതുമാത്രമുണ്ടു. ഒടുവില് ആ പാവങ്ങള് തിരിച്ചറിഞ്ഞു. പിന്നീടവര് വിളിക്കുന്നത് ബായി എന്നാണ് “ദയാബായി”. കഴിഞ്ഞ രണ്ടുവർഷമായി കാസർഗോഡ് ജില്ലയിലുള്ള എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടി അക്ഷീണം പോരാടിക്കൊണ്ടിരിക്കുന്ന ദയാബായി തുടന്നുള്ള തന്റെ പ്രവർത്തങ്ങൾ ഈ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയാണ്. ദുരിതബാധിധർക്കുവേണ്ടി ഒരു പുനരധിവാസകേന്ദ്രം സുമനസുകളുടെ സഹകരണത്തോടെ നിർമ്മിക്കുവാനുള്ള
പ്രാരംഭ പ്രവർത്തങ്ങൾ തുടങ്ങി.

പത്രസമ്മേളനത്തിൽ സിംസ് പ്രസിഡൻറ്റ് ശ്രീ പോൾ ഉറുവത് , ജനറൽസെക്രട്ടറി ശ്രീ ജോയ് തരിയത്, വൈസ്പ്രസിഡന്റ് ശ്രീ ചാൾസ് ആലുക്ക, സിംസ് വർക്ക് ഓഫ് മേഴ്സി ജനറൽ കൺവീനർ ശ്രീ ഫ്രാൻസിസ് കൈതാരത്ത്, ഭരണസമിതി അംഗങ്ങൾ ആയ ജീവൻ ചാക്കോ ,മോൻസി മാത്യൂ , ജേക്കബ് വാഴപ്പിള്ളി, ജോയ് എം എൽ ,സജു സ്റ്റീഫൻ ,ബിനോയ് ജോസഫ്, റൂസോ ജോസഫ്, സിംസ് ചാരിറ്റി വിങ് കൺവീനെർമാരായ ഷാജൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!