രുചി വൈവിധ്യങ്ങളുമായി സാർ ലുലു ഹൈപ്പർമാർക്കറ്റിൽ ഫുഡ് കാർണിവലിന് തുടക്കമായി, ടി വി താരം ലക്ഷ്മി നായർ ബഹ്റൈനിലെത്തും

മനാമ: ലോകോത്തര ഭക്ഷണ വിഭവങ്ങളുമായി സാർ ഏട്രിയം മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഫുഡ് കാര്ണിവലിനു തുടക്കം കുറിച്ചു. ഷെയ്ഖ് ഖലീഫ ബിൻ ദുആയ്ജ് അൽ ഖലീഫ (പ്രസിഡന്റ് HRH, crown princes court) ആയിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. ഏപ്രിൽ 6 വരെ നീളുന്ന കാർണിവലിൽ ലോകത്തിലെ വിവിധ വിഭവങ്ങൾ രുചിക്കാനും പാചകമത്സരത്തിൽ പങ്കെടുക്കാനും അവസരമുണ്ട്. മാർച്ച് 21 ന് ആരംഭിച്ച വൈവിധ്യമാർന്നതും രുചികരവുമായ മേള ഏപ്രിൽ ആറുവരെ തുടരും.

ഏപ്രിൽ നാലിന് നടക്കുന്ന ഇന്ത്യൻ പാരമ്പര്യ വിഭവമായ ‘പായസം ഡെസേർട്ട്​’ കുക്കറി മത്​സരത്തിൽ പ്രശസ്ത പാചക വിദഗ്ധയും ടി വി താരവുമായ ലക്ഷ്മി നായർ വിധികർത്താവായി പങ്കെടുക്കും. ഒപ്പം കുട്ടികൾക്കായി പാസ്​ത കുക്കറി മത്​സരവും ഉണ്ടാകും. കൊതിയൂറുന്ന വിവിധതരം വിഭവങ്ങൾ രുചിക്കാനും അവയുടെ പാചകരീതി പരിചയപ്പെടാനും കാർണിവൽ അവസരമൊരുക്കുന്നുണ്ട്.

വീഡിയോ:

LULU FOOD CARNIVAL (March 21 to April 6, 2019) at ATRIUM MALL, SAAR

LULU FOOD CARNIVAL (March 21 to April 6, 2019) at ATRIUM MALL, SAARINAUGURATION: H.E Shaikh Khalifa Bin Duaij Al Khalifa President of HRH Crown Prince Courtബഹ്‌റൈൻ സാറിലെ ഏട്രിയം മാൾ, ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച ഫുഡ് കാർണിവലിൽ നിന്നും. മാർച്ച് 21 ന് ആരംഭിച്ച ഫുഡ് ഫെസ്റ്റിവൽ വ്യത്യസ്തമായ പരിപാടികളോടെ ഏപ്രിൽ 6 വരെ നീണ്ടു നിൽക്കും.

Posted by ബഹ്റൈൻ വാർത്ത -Bahrain Vartha on Saturday, March 23, 2019