ഷംസുദ്ദീൻ നെല്ലറക്ക് എം.എസ് ബാബുരാജ് അവാർഡ്

മാപ്പിള കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും, കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത് വരുന്ന ഷംസുദ്ദീൻ നെല്ലറക്ക് എം.എസ്.ബാബുരാജ് അവാർഡ് നൽകുന്നതിന് തനത് മാപ്പിള കലാ സാഹിത്യ വേദി ജൂറി അംഗങ്ങൾ തീരുമാനിച്ചു. ഏപ്രിൽ 7ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന മൂന്നാമത് വാർഷിക പരിപാടികളുടെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കന്നതാണ്.

 

 വീഡിയോ: ‘നെല്ലറ’ക്കുള്ളിലെ വിജയമന്ത്രങ്ങൾ- ശംസുദ്ധീൻ നെല്ലറ

'നെല്ലറ'ക്കുള്ളിലെ വിജയമന്ത്രങ്ങൾ; ശംസുദ്ധീൻ നെല്ലറ

2004 ൽ കേവലം 12 ഉത്പന്നങ്ങളുമായി ഭക്ഷ്യ വിപണന രംഗത്തേക്ക് ചുവടെടുത്തു വെച്ച 'നെല്ലറ' ഗ്രൂപ്പ് ഇന്ന് 300 ലധികം ഉത്പന്നങ്ങളുമായി ലോകമെമ്പാടും തീന്മേശകളിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. 'നെല്ലറ'ക്കുള്ളിലെ വിജയമന്ത്രങ്ങളുമായി പ്രമുഖ മലയാളി വ്യവസായി 'ശംസുദ്ധീൻ നെല്ലറ', ഒപ്പം വസ്ത്ര വ്യാപാര രംഗത്തു ലോകോത്തര ബ്രാൻഡായി മാറിക്കൊണ്ടിരിക്കുന്ന 'അഡ്രസ്' ന്റെ വിശേഷങ്ങളും ബഹ്‌റൈൻ വാർത്തയോട് പങ്കു വെക്കുന്നു.#Address #Nellara #shamsudheen #Bahrainvartha

Posted by ബഹ്റൈൻ വാർത്ത -Bahrain Vartha on Wednesday, March 6, 2019