ഷിഫയില്‍ മൂന്ന് പുതിയ ഒബ്സര്‍വേഷന്‍ വാര്‍ഡുകള്‍ സ്പീക്കര്‍ ഉദ്ഘടനം ചെയ്തു

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ പുതുതായി പണികഴിപ്പിച്ച മൂന്ന് ഒബ്‌സര്‍വേഷന്‍ റൂമുകള്‍ ഔദ്യോഗികമായി തുറന്നു കൊടുത്തു. ഷിഫയില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഫൗസിയ അബ്ദുള്ള യൂസഫ് സൈനല്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ എംപി ഹസന്‍ ബുകമാസ്, ഷിഫ സിഇഒ ഹബീബ് റഹ്മാന്‍, ഡയരക്ടര്‍ പികെ ഷബീര്‍ അലി, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ഡോക്ടര്‍മാര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നാലാം നിലയിലെ പുരുഷ, സ്ത്രീ ഒബ്‌സര്‍വേഷന്‍ റൂമുകള്‍, മൂന്നാം നിലയിലെ ഒബ്‌സര്‍വേഷന്‍ റൂം എന്നിവയാണ് ബുധനാഴ്ച ഉദ്ഘടനം ചെയ്തത്. മൊത്തം 19 ബെഡ് സൗകര്യമുള്ളതാണ് പുതിയ ഒബ്‌സര്‍വേഷന്‍.
നിലവില്‍ താഴത്തെ നിലയിലും ഒന്നാം നിലയിലും ഒബ്‌സര്‍വേഷന്‍ റൂമുകളുണ്ട്. ഇതോടെ മൊത്തം ഒ്ബ്‌സര്‍വേഷന്‍ ബെഡ് സൗകര്യം 30 ആയി. രോഗികളുടെ കാത്തിരിപ്പ്ഒഴിവാക്കാനായാണ് പുതുതായി ഒബ്‌സര്‍വേഷന്‍ സജ്ജീകരിച്ചത്.

ആതുര സേവന മേഖലയിൽ ബഹ്റൈനിൽ തങ്ങളുടേതായ മുഖമുദ്ര പതിപ്പിച്ച ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന് പുതിയ ഒബ്സർവേഷൻ റൂമുകൾ…!!!ഉദ്ഘാടന കർമം ബഹ്റൈൻ പാർലമെൻറ് സ്പീക്കർ Her Excellency Fawzia Abdulla Yusuf Zainal നിർവഹിക്കുന്നു

Posted by ബഹ്റൈൻ വാർത്ത -Bahrain Vartha on Wednesday, April 3, 2019