bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ ഊർജ്ജസംരക്ഷണത്തിനായി നൂതന പദ്ധതികൾ ഒരുങ്ങുന്നു

20190408225814ewa

മനാമ: ബഹ്‌റൈനിൽ ഊർജ്ജ സംരക്ഷണത്തിനുള്ള പുതിയ പദ്ധതികൾ EWA (Electricity and Water Authority’s) അടുത്ത നാല് വർഷങ്ങളിൽ നടപ്പിലാക്കാൻ പോവുന്നു. ബഹ്റൈനിൽ ആദ്യമായാണ് ഊർജ്ജസ്രോതസ്സുകളെ വ്യത്യസ്തമായി നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രകൃതി വാതകത്തെ പൂർണമായും ആശ്രയിക്കുക എന്ന തീരുമാനത്തോടെയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ശുദ്ധവും സുസ്ഥിരവുമായ സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

താമസക്കാർക്കും പൗരന്മാർക്കും നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് യാതൊരു ശ്രമവും നടന്നിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ഡോ. അബ്ദുൾഹുസൈൻ മിർസ പറഞ്ഞു. അടിയന്തിരസാഹചര്യങ്ങളിൽ പെട്ടെന്നു ബില്ലുകൾ അടയ്ക്കാനും സമയദൈർഘ്യ കുറയ്ക്കുന്നതിനുള്ള സൌകര്യം നടപ്പാകുന്നതിൽ വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

141 ദശലക്ഷം ദിർഹം ചെലവിൽ ഇ ഡബ്ല്യുഎ യെ സർക്കാർ പ്രതിവർഷം പിന്തുണയ്ക്കാമെന്ന് എം.പി അഹമ്മദ് അൽ സലൂം പറഞ്ഞു. ഇലക്ട്രിസിറ്റി ഉത്പാദന ചെലവ് യൂണിറ്റിന് 29 ഫിൽസും അതിൽ താഴെയുമായി കുറയ്ക്കുന്നതിന് EWA യിൽ പദ്ധതികൾ നടക്കുന്നുണ്ട്. ഈ വ്യത്യാസം സമ്പാദ്യത്തിനു വഴിതെളിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!