bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ റമദാൻ മാസത്തെ വരവേൽക്കാൻ മാംസ ഇറക്കുമതി ആരംഭിച്ചു

meat

മനാമ: റമദാൻ മാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എല്ലാ ചരക്കുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഉപവാസ മാസത്തിനായുള്ള 25,000 ആടുകളെയും പശുക്കളെയും മാർക്കറ്റിൽ ഇറക്കുമതി ചെയ്തു. റമദാൻ മാസത്തിലെ മാംസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് മതിയായ അളവിലുള്ള മാംസം പ്രാദേശിക വിപണികൾ വിതരണം ചെയ്യേണ്ടത് അത്യാവിശ്യമാണെന്ന് ആനിമൽ ഹെൽത്ത് കൺട്രോൾ ഡയറക്ടർ ഡോ. ഇബ്രാഹിം യൂസഫ് പറഞ്ഞു.

ബഹ്റൈനിലേക്ക് 3600 ആടുകളെ കയറ്റിയയക്കുകയും ബാക്കിയുള്ള 2000 വരും ദിവസങ്ങളിൽ രാജ്യത്ത് എത്തുകയും ചെയ്യും. 1460 പശുക്കൾ ഉള്ളതിലേക്ക് 650 എണ്ണം കൂടി വരും ദിവസങ്ങളിൽ എത്തുകയും ചെയ്യും. ഒബാമ, ജോർദാൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നാണ് ആടുകളെയും പശുവിനെയും കയറ്റുമതി ചെയ്യുന്നത്. മറ്റു അറബ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മാർക്കറ്റിൽ 1,340 ടൺ ഫ്രോസൺ മീറ്റും ചിൽഡ് റെഡ് മീറ്റും 3,570 ടൺ കോഴിയും വിതരണം ചെയ്യുന്നുണ്ട്. ഡോ. യൂസഫ് ഉപഭോക്താക്കളോട് കച്ചവടത്തിനായി ഹമാലയിലും സിട്രയിലും അംഗീകാരമുള്ളവരെ ആശ്രയിക്കാനും നിയമവിരുദ്ധ ഇടപെടലുകൾ ഒഴിവാക്കാനും പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!