കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇഫ്ത്താർ സംഗമം മെയ് 10ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്‌) സംഘടിപ്പിക്കുന്ന ഇഫ്ത്താർ സംഗമം മെയ് 10 വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മത രംഗങ്ങളിലെ നേതാക്കൾ , സംഘടനാ പ്രതിനിധികൾ , കെ.പി. എഫ്‌ അംഗങ്ങൾ , കോഴിക്കോട് ജില്ലയിലെ വിവിധ കൂട്ടായ്മയിലെ അംഗങ്ങൾ ഇഫ്ത്താർ സംഗമത്തിൽ പങ്കെടുക്കും. കെ. പി. എഫ് അംഗത്വം എടുക്കുവാൻ ആഗ്രഹിക്കുന്നവർ കുടുംബ സമേതം ഇഫ്ത്താർ സംഗമത്തിൽ എത്തിച്ചേരണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 33987771, 39091901 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.