bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രതിഭ നായനാർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

bp1

മനാമ: നായനാർ സ്മരണ ഏത് ഘട്ടത്തിലും കമ്യൂണിസ്റ്റുകാർക്കും മതനിരപേക്ഷ വിശ്വാസികൾക്കും ഇടറാതെ മുന്നോട്ടുപോകാനുള്ള വഴികാട്ടിയാണ് എന്ന് ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച നായനാർ അനുസ്മരണ സമ്മേളനം ചൂണ്ടിക്കാട്ടി. മനാമ, റിഫ എന്നീ സ്ഥലങ്ങളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനങ്ങളിൽ ഒട്ടേറെ പ്രവാസികൾ പങ്കെടുത്തു. കാലമെത്ര കഴിഞ്ഞാലും ആ ജനപ്രിയനേതാവിന്റെ തിളക്കം ജനഹൃദയങ്ങളിൽ ഒളിമങ്ങില്ലെന്ന് കഴിഞ്ഞ 15 വർഷത്തെ അനുഭവം ബോധ്യപ്പെടുത്തുന്നു.

ബിജെപി നേതൃഭരണത്തിന് അന്ത്യംകുറിച്ച ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഫലപ്രാപ്തിയുടെ ഘട്ടത്തിലായിരുന്നു 2004ൽ നായനാരുടെ വേർപാട്. കേരളീയരുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നായകരിൽ പ്രധാനി. മികച്ച ഭരണാധികാരി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും മുൻനിര നേതാക്കളിൽ ഒരാൾ. എന്നീ നിലകളിൽ നായനാർ സ്മരണ എക്കാലവും സ്മരിക്കപ്പെടും എന്ന് പ്രതിഭ ചൂണ്ടിക്കാട്ടി.

പ്രവാസികൾക്ക് ഒട്ടേറെ ക്ഷേമ പദ്ധതികൾ ആരംഭിച്ചതും, പ്രവാസി സമൂഹത്തെ സർക്കാർ പരിഗണയിൽ അംഗീകരിച്ചതും നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ആയിരുന്നു.
1984 ൽ നായനാരുടെ ബഹ്‌റൈൻ സന്ദർശനത്തെ തുടർന്നാണ് ബഹ്‌റൈൻ പ്രവാസികൾക്ക് ഒരു പുരോഗമന സാംസ്‌കാരിക കൂട്ടായ്മ രൂപീകൃതമാകുന്നത്. ആ കൂട്ടായ്മ ആണ് കഴിഞ്ഞ 35 വർഷക്കാലം കൊണ്ട് ബഹ്‌റൈൻ പ്രതിഭ ആയി വളർന്നു വികസിച്ചത്.

മനാമ പ്രതിഭ ആസ്ഥാനത്തു നടന്ന അനുസ്മരണ സമ്മേളനത്തിൽ പി ശ്രീജിത്ത് അധ്യക്ഷൻ ആയിരുന്നു ,പ്രതിഭ ട്രഷറർ സതീഷ് കെ എം സ്വാഗതം പറഞ്ഞു പ്രതിഭ ആക്ടിങ് സെക്രെട്ടറി ലിവിൻ കുമാർ നായനാർ അനുസ്മരണ പ്രഭാഷണവും പി ടി നാരായണൻ ആനുകാലിക വിശദീകരണവും നടത്തി. റിഫയിൽ നടന്ന ചടങ്ങിൽ രാജീവൻ മേപ്പാടി അധ്യക്ഷൻ ആയിരുന്നു. പ്രദീപ് പത്തേരി സ്വാഗതവും ബിനു മണ്ണിൽ നായനാർ അനുസ്മരണവും പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ ആനുകാലിക വിശദീകരണം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!