bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനി യുവാവിന്റെ അപ്പാർട്ട്മെന്റിൽ നിന്ന് 10 kg ഹാഷിഷ് പോലീസ് പിടിച്ചെടുത്തു

grug2

മനാമ: BD50,000 വിലമതിക്കുന്ന 10 kg ഹാഷിഷ് ബഹ്‌റൈനി യുവാവിന്റെ അടുക്കള സ്റ്റൗവിന്റെ എക്സോസ്റ്റ് ഹുഡിൽ നിന്ന് പിടിച്ചെടുത്തു. 45 വയസ്സുള്ള ബഹ്‌റൈനി യുവാവാണ് മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നത്.

യുവാവിന്റെ അംവാജ് ഐലൻഡ്‌സ് അപ്പാർട്ട്മെന്റിൽ നിന്ന് 10 kg ഹാഷിഷും ക്രിസ്റ്റൽ മേത്തും ലഭിച്ചതായി പോലീസ് ഡിറ്റക്ടീവ് പ്രോസിക്യൂട്ടറെ അറിയിച്ചു. മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനായി സംഘം നിരീക്ഷണം നടത്തി വരികയാണെന്നും തീവ്രമായ അന്വേഷണത്തിനുശേഷം അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കുമെന്നും പോലീസ് ഡിറ്റക്ടീവ് പറഞ്ഞു.

തന്റെ മൊറോക്കൻ ഫിയാൻസിയുടെ അപ്പാർട്ട്മെന്റിലെ ഹാഷിഷിന്റെ ഒരു ഭാഗം ഒളിപ്പിച്ചതായും അവിടെ അന്വേഷിച്ചാൽ മയക്കുമരുന്നു കിട്ടുമെന്നു പ്രതി പോലീസിനോട് പറഞ്ഞു. സൗദി ദമ്പതികളാണ് ബഹ്‌റൈനി യുവാവിന് മയക്കുമരുന്നു നല്കുന്നതെന്ന് കണ്ടെത്തിയ പോലീസ് സൗദി ദമ്പതികളെ ബഹ്‌റൈനിലെ ഫഹദ് കോസ്വേയിൽ വച്ച് പിടികൂടി. സ്ത്രീയുടെ അബയയിൽ ഒളിപ്പിച്ച BD2,000 വരുന്ന ഹാഷിഷ് പോലീസ് കണ്ടെടുത്തും.

ഇവർ സൗദി അറേബ്യ മുതൽ ബഹ്റൈൻ വരെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതായി കോടതി പറഞ്ഞു. പ്രതിരോധ പേപ്പറുകൾ സമർപ്പിക്കുന്നതിന് വേണ്ടി ജൂൺ 3 വരെ വിചാരണ മാറ്റിവെച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!