bahrainvartha-official-logo
Search
Close this search box.

ഹിക്ക ചുഴലിക്കാറ്റ് ഒമാൻ തീരം വിട്ടു; അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

hikka

മസ്കറ്റ്: ഹിക്ക ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കാതെ ഒമാൻ തീരം വിട്ടു. ഒമാനിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്ത മഴയിലും കാറ്റിലും കെട്ടിടങ്ങൾക്കും മറ്റും നാശ നഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായമെന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ കണക്കിലെടുത്തു അവധി നൽകിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞാറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ദുഖം പ്രവിശ്യയിലെ നിരവധി സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. 745 സ്വദേശി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി ഒമ്പത് അഭയ കേന്ദ്രങ്ങള്‍ ആണ് അല്‍ വുസ്തയില്‍ പ്രവർത്തിച്ചു വരുന്നത്. മൗസലത്ത് ബസ്സു സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. പൊതുജനങ്ങൾ അധികൃതരുടെ മുന്നറിയിപ്പുകൾ കൃത്യമായി പാലിച്ചതിനാൽ അപകടങ്ങൾ ഇല്ലാതാക്കുവാൻ സാധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!