ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ പുതിയ വനിതാ യൂണിറ്റ് രൂപീകരിച്ചു

മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ജിദ്ഹഫ്സ് കേന്ദ്രമായി പുതിയ യൂണിറ്റ് രൂപവത്കരിച്ചു. നൂറ ഷൗക്കത്തലി പ്രസിഡൻറും റജിഷ സെക്രട്ടറിയുമാണ്. ഫരീദ നസീം (വൈസ് പ്രസിഡന്‍റ്), സഫ്റീന ഫിറോസ് (അസി. സെക്രട്ടറി), മുംതാസ് അശ്റഫ് (കലാ സാഹിത്യ വേദി), ഷാനിബ ലതീഫ് (പഠന വേദി കോര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. തെരഞ്ഞെടുപ്പിന് വനിതാ വിഭാഗം പ്രസിഡൻറ് ജമീല  ഇബ്രാഹിം നേതൃത്വം നല്‍കി. പരിപാടിയില്‍ എക്സിക്യൂട്ടീവ് അംഗം സക്കീന അബ്ബാസ്, മനാമ ഏരിയ പ്രസിഡന്‍്റ്  അബ്ബാസ് മലയില്‍, വനിതാവിഭാഗം അസി. സെക്രട്ടറി റഷീദ സുബൈര്‍ മനാമ ഏരിയ വനിതാ ഓര്‍ഗനൈസര്‍ നദീറ ഷാജി എന്നിവര്‍ സംസാരിച്ചു.