bahrainvartha-official-logo
Search
Close this search box.

വെളിച്ചം വെളിയംകോട് ബഹ്‌റൈൻ അഞ്ചാമത് രക്‌തദാന ക്യാമ്പിൽ മികച്ച ജനപങ്കാളിത്തം

bv

മനാമ: വെളിച്ചം വെളിയംകോട് ബഹ്‌റൈൻ, സൽമാനിയ മെഡിക്കൽ കോപ്ലെക്സിൽ വെച്ച് നടത്തിയ അഞ്ചാമത് രക്‌തദാനം ബഹ്‌റൈൻ പ്രവാസി സമൂഹത്തിന്റെ നിർലോഭമായ പിന്തുണകൊണ്ടും, വെളിച്ചം ബഹ്റൈനിന്റെ സംഘടനാ മികവ് കൊണ്ടും ഒരു വൻ വിജയമായി മാറി. രാവിലെ 7 .30 നു തുടങ്ങിയ പരിപാടി 12 മണിയോടെ അവസാനിച്ചു. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക, സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്യത്വങ്ങളുടെ സാന്നിധ്യം കൊണ്ട് പരിപാടി ഒരു ശ്രദ്ധാകേന്ദ്രമായി. വിശിഷ്ട വ്യക്തികളെയും പരിപാടിയിൽ പങ്കടുക്കാനായി എത്തിയ നാട്ടുകാരെയും ഇതരനാട്ടുകാരെയും പരിപാടിയിലേക്ക്
വെളിച്ചം ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ ആലൂർ സ്വാഗതം പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. പരിപാടിയിൽ പ്രസിഡണ്ട് ഷെമീർ ബിൻ ബാവ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ബഷീർ അമ്പലായി സംഘടനയെ സദസ്സിനു പരിചയപ്പെടുത്തി.

വെളിച്ചം ബഹ്‌റൈൻ അഞ്ചാം രക്തദാന ക്യാമ്പ് ബഹ്‌റൈനിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രശസ്ത വെക്തിത്യം ആദരണീയനായ ശ്രീ കെടി സലിം നിർവഹിച്ചു. അഷ്‌റഫ് ഫെറാരി (വെൽഫെയർ കമ്മറ്റി വെളിയംകോട് ) ജോൺ ഫിലിപ് (ICRF Bahrain) ചെമ്പൻ ജലാൽ (OICC മലപ്പുറം ജില്ലാ പ്രസിഡണ്ട് ) നാസർമഞ്ചേരി (പൊതുപ്രവർത്തകൻ ) ജോബി ( ഇന്ത്യൻ ക്ലബ് ) സുരേഷ് കുമാർ (ബ്ലഡ് ഡൊണേഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് ) ബഷീർ തറയിൽ ( VVB) ബ്രിട്ടീഷ് സ്വദേശിയായ റോബിസ് സ്മിത്ത് തുടങ്ങിയവർ ആശസകൾ നേർന്നു. ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറോളം പേർ ക്യാംപിൽ പങ്കടുത്തു. ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ നൽകിയ പ്രത്യേക ഡിസ്‌കൗണ്ട് കാർഡുകൾ ക്യാമ്പിൽ പങ്കടുത്തവർക്കായി വിതരണം നടത്തി. ഷാജഹാൻ ചാന്തിപ്പുറം, അമീൻ OO, റഫീഖ് കാളിയത്, റഷീദ് ചാന്തിപ്പുറം, നിധിൻ മുഹമ്മദ് പേരാംബ്ര, നജീബ്‌ വെളിയംകോട്, ക്യാമറാമാൻ ബിജു, അൻവർ ടൂബ്ലി, ഷഹീർ AKB തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുക്കുകയും നിയന്ത്രിക്കുകയും ചെയ്തു.

വെളിച്ചം ബഹ്‌റൈന്റെ അഞ്ചാം രക്തദാന ക്യാമ്പ് ഒരു വൻ വിജയമാക്കാൻ ഞങ്ങളോട് തുടർച്ചയായ അഞ്ചാം വർഷവും സഹകരിച്ച ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് അധികാരികൾക്കും, നിർലോഭമായ പിന്തുണ നൽകിയ വിവിധ സംഘടനാ നേതാക്കൾക്കും നല്ലവരായ വെളിയംകോട്ടുകാർക്കും, എന്നും, എപ്പോഴും നൻമയുടെ പാതയിലെ ഞങ്ങളുടെ സഹയാത്രികരായ വെളിച്ചം അഭ്യുതയകാംഷികൾക്കും മനുഷ്യ സ്നേഹത്തിന്റെയും സഹജീവി കടമയുടെയും ഏറ്റവും ഉന്നതമായ മൂല്യം സ്വ’പ്രവർത്തി കൊണ്ട് തെളിയിക്കുകയും ചെയ്ത നല്ലവരായ നാട്ടുകാരും ഇതരകേരളീയ നിവാസികളുമായ രക്‌തദാതാക്കൾക്കും വെളിച്ചം സംഘടനാ സഹപ്രവർത്തർക്കുമുള്ള നന്ദിയും, കൃതജ്ഞതയും ഏറ്റവും ഉയർന്ന തലത്തിൽ സംഘടനക്കു വേണ്ടി വെളിച്ചം ട്രഷറർ TA ഇസ്മത്തുള്ള
രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!