സൈനിക സേവനത്തിനിടയിൽ ആറ് യു.എ.ഇ. സൈനികർക്ക് വീരമൃത്യു

അബുദാബി: സൈനികസേവനത്തിനിടയിൽ ആറ് യു.എ.ഇ. സൈനികർ വീരമൃത്യു വരിച്ചതായി യു.എ.ഇ. സായുധ സേനാ ജനറൽ കമാൻഡ്‌ അറിയിച്ചു. ക്യാപ്‌റ്റൻ സയീദ് അഹമ്മദ് റാഷിദ് അൽ മൻസൂരി, വാറന്റ്‌ ഓഫീസർമാരായ അലി അബ്ദുള്ള അഹമദ് അൽ ധൻഹാനി, സായിദ് മുസല്ലം സുഹൈൽ അൽ അമേരി, സാലേ ഹസ്സൻ സാലേ ബിൻ അമർ, നാസർ മൊഹമ്മദ് ഹമദ് അൽ കാബി, സാർജന്റ് സൈഫ് ധാവി റാഷിദ് അൽ തുനൈജി എന്നിവരാണ് മരിച്ചത്. രാജ്യരക്ഷാ പ്രവർത്തനത്തിനിടയിൽ സൈനികവാഹനങ്ങൾ കൂട്ടിയിടിച്ചാണ് സൈനികർ മരിച്ചത്. സൈനികരുടെ കുടുംബങ്ങൾക്ക് ജനറൽ കമാൻഡ് അനുശോചനം അറിയിച്ചു.