LOADING

Type to search

SAUDI ARABIA

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദിയിൽ എത്തും

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദിയിൽ എത്തും. സന്ദർശന വേളയിൽ മോദി സൗദി ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും. ദേശീയ എണ്ണ സംസ്‌കരണ കേന്ദ്രമായ അരാംകൊയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് ശേഷം സൗദി ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാഷ്ട്രങ്ങളുമായി ചേർന്ന് ആഗോള ഭീകരതയെയ്ക്കെതിരെ പോരാട്ടം ശക്തമാക്കാനുമാണ് തീരുമാനം. ഈ സാഹചര്യത്തിൽ മോദിയുടെ സന്ദർശനത്തെ ഇരു രാജ്യങ്ങളും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയതെന്നാണ് സൂചന.

Tags:

You Might also Like

error: Content is protected !!