bahrainvartha-official-logo
Search
Close this search box.

ഹൃദയാഘാതം: മലയാളി യുവാവ് ബഹ്റൈനിൽ മരണപ്പെട്ടു

Screenshot_20191111_084936

മനാമ: രണ്ടര മാസം മുൻപ് ബഹ്‌റൈനിൽ ജോലിക്കെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൊടുവള്ളി ഉളിയാടൻകുന്നുമ്മൽ മുഹമ്മദ് ഷാഫി(31) ആണ് മരിച്ചത്. സാറിലെ കഫ്തീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് (തിങ്കൾ) പുലർച്ചെ 5 മണിക്ക്  സാറിലെ താമസ സ്‌ഥലത്ത് വെച്ചായിരുന്നു അന്ത്യം. ഭാര്യയും ഒരു വയസ്സായ കുഞ്ഞും നാട്ടിലുണ്ട്. സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായി കെ എം സി സി പ്രവർത്തകൻ സലാം മംബാട്ട്മൂല അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!