അദ്‌ലിയയിലുണ്ടായ തീപിടുത്തത്തില്‍ സ്വദേശി പൗരന്‍ മരണപ്പെട്ടു

മനാമ: ബഹ്‌റൈനിലെ അദ്‌ലിയ്ക്കടുത്ത് ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ സ്വദേശി പൗരന്‍ മരണപ്പെട്ടു. 66കാരനായ ബഹ്‌റൈനി പൗരനാണ് മരണപ്പെട്ടത്. ഇയാളുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്.

അശ്രദ്ധമായി ഗ്യാസ് സ്റ്റൗ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തിട്ടുണ്ട്.