വോയിസ് ഓഫ് മാമ്പ ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ നാടഞ്ഞത് 171 പ്രവാസികള്‍

മനാമ: വോയിസ് ഓഫ് മാമ്പ ബഹ്‌റൈന്‍ ചാപ്റ്റര്‍ ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ നാടഞ്ഞത് 171 പ്രവാസികള്‍. ജൂലൈ 30നാണ് വോയിസ് ഓഫ് മാമ്പയും റിയ ട്രാവല്‍സും സംയുക്തമായി ചാര്‍ട്ട് ചെയ്ത വിമാനം പറന്നുയര്‍ന്നത്. പ്രവാസികളെ യാത്ര അയക്കാന്‍ വോയിസ് ഓഫ് മാമ്പ പ്രവര്‍ത്തകരായ സിറാജ് മാമ്പ റഹൂഫ് തൈക്കണ്ടി ,ശറഫുദ്ധീന്‍ തൈക്കണ്ടി, വഹീദ് തൈക്കണ്ടി, ഇഖ്ബാല്‍ചെട്ടിയാരത്, ശഹീദ്, നവാസ്, ശിഹാബ് എന്നിവര്‍ എത്തിയിരുന്നു. കൂടാതെ 171 യാത്രക്കാര്‍ക്കുള്ള ഫുഡ് കിട്ടും സംഘടകര്‍ നല്‍കി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയായിരുന്നു യാത്ര. ഈ സദുദ്യമത്തില്‍ ‘വോയിസ് ഓഫ് മാമ്പ -ബഹ്റൈന്‍ ചാപ്റ്റര്‍ ‘എല്ലാവിധ പിന്തുണയും നല്‍കിയ പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, റിയ ട്രാവല്‍ മാനേജിങ് ഡയറക്ടര്‍ അഷ്റഫ് കക്കണ്ടി എന്നിവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നതായി ഭാരവാഹികള്‍ വ്യക്തമാക്കി.