കോവിഡ് പ്രതിസന്ധി; സ്വദേശികൾക്ക് ഹൗസിംഗ് ലോണ്‍ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സാവകാശം അനുവദിച്ച് ബഹ്‌റൈന്‍

മനാമ: കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന പൗരന്മാര്‍ക്ക് ഹൗസിംഗ് ലോണ്‍ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ കാലാവധി അനുവദിച്ച് ബഹ്‌റൈന്‍. ഹൗസിംഗ് മിനിസ്റ്റര്‍ ബാസിം ബിന്‍ യാക്കൂബ് അല്‍ ഹമറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൗരന്മാര്‍ക്ക് ഹൗസിംഗ് ലോണുകള്‍ തിരിച്ചടക്കാന്‍ കൂടുതല്‍ സാവകാശം ലഭിക്കും. ബ്ഹറൈനി പൗരന്മാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നടപടി.

ഇളവ് ലഭിക്കുന്നതിനായി സാമ്പത്തിക ബുദ്ധിമുട്ടുന്ന നേരിടുന്നതായി വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. രേഖകള്‍ സുതാര്യമാണെന്ന് വ്യക്തമായാല്‍ ലോണ്‍ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സാവകാശം ലഭ്യമാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പേര്‍് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പുതിയ തീരുമാനം ഇത്തരക്കാര്‍ക്ക് ഗുണകരമാവും.