bahrainvartha-official-logo
Search
Close this search box.

നീതിപീഠങ്ങള്‍ ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്സ്’ ആയി മാറുന്നത് അതീവ ഗൗരവതരം: ഐ സി എഫ്

icf

മനാമ: അയോധ്യ ഭൂമി കേസ് വിധിന്യായത്തില്‍ പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിധിയെ റദ്ദാക്കുന്നതാണ് ബാബരി മസ്ജിദ് കേസിലെ സി ബി ഐ കോടതി വിധിയെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍. വിധി മതേതരത്വത്തിനും ജനാധിപത്യത്തിനും ആഴത്തില്‍ മുറിവുണ്ടാക്കുന്നതാണിതെന്നും ഐ സി എഫ് അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് എന്നത് പകല്‍ പോലെ വ്യക്തമാണ്. രാജ്യം മുഴുവന്‍ രഥയാത്ര നടത്തിയും വര്‍ഗീയ പ്രചാരണം നടത്തിയും പ്രത്യക്ഷമായി തന്നെ ബാബരി വിരുദ്ധ കാമ്പയിന്‍ നടത്തിയവരാണ് കേസില്‍ പ്രതിയാക്കപ്പെട്ട പലരും. അവരെയെല്ലാം തെളിവില്ലെന്ന് ് വ്യക്തമാക്കി വെറുതെ വിടുകയും അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചവരായിരുന്നു എന്ന് സ്ഥാപിക്കുകയും ചെയ്യുന്ന ഈ വിധി അതീവ ദു:ഖകരമാണ്. ഐസിഎഫ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.

ഭരണനിര്‍വഹണത്തിലെ പിഴവുകളെയും അതിക്രമങ്ങളെയും തിരുത്തി ജനാധിപത്യത്തിന്റെ കാവല്‍പീഠങ്ങളാവേണ്ട സംവിധാനമാണ് കോടതികള്‍. നിയമവ്യവസ്ഥ നിലനിര്‍ത്താനും ജനങ്ങള്‍ക്കുള്ള നിര്‍ഭയത്തോടെ ജീവിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഈ സംവിധാനത്തിന് വലിയ പങ്കുണ്ട്. ഈയിടെയായി കോടതി മുറികളില്‍ നിന്ന് വരുന്ന തീര്‍പ്പുകളും വാര്‍ത്തകളും ആ വിശ്വാസമാണ് തകര്‍ക്കുന്നത്. ഹിസ് മാസ്റ്റേഴ്‌സ് വോയ്സ് ആയി നീതിപീഠം തരം താഴുമ്പോള്‍ ജനാധിപത്യം തൂക്കിലേറ്റപ്പെടും. അതീവഗൗരവമുള്ള കാര്യമാണിത്. ജനാധിപത്യത്തെ സംരക്ഷിക്കാം രാജ്യം ഒന്നിക്കേണ്ട സമയം അതിക്രമിച്ചു വരികയാണെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ നിരന്തരം ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഐ സി എഫ് പ്രസ്താവനയില്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!