bahrainvartha-official-logo
Search
Close this search box.

മാസ്‌ക് ധരിക്കുക മാത്രമല്ല രോഗബാധ തടയാന്‍ ‘ശബ്ദം താഴ്ത്തി സംസാരിക്കുക’ കൂടി വേണം!

covid-19

മനാമ: കോവിഡ്-19 വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് ഏറെ ഗുണകരമാവും. എന്നാല്‍ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ‘ശബ്ദം താഴ്ത്തി സംസാരിക്കുക’ കൂടി ചെയ്താല്‍ രോഗബാധ വലിയ തോതില്‍ തടയാന്‍ സഹായകരമാവും. മാസ്‌ക ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഏതാണ്ട് 99ശതമാനം രോഗബാധ തടയാന്‍ സഹായകരമാണ്. അതുപോലെ തന്നെ പൊതുഇടങ്ങളില്‍ വലിയ ശബ്ദത്തില്‍ സംസാരിക്കാതിരുന്നാല്‍ വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ സഹായകരമാവും.

ലോബോറട്ടറി മെഡിസിന്‍, പത്തോളജിസ്റ്റ് പ്രൊഫസറും ബ്രിട്ടന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബയോമെട്രിക്കല്‍ സയന്‍സ് ഗവേഷകനുമായ ഫാരി ജെഫ്രിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച ഫോറത്തില്‍ സംസാരിക്കവെയാണ് പ്രൊഫസര്‍ ഫാരി ഇക്കാര്യം പറഞ്ഞത്. ഉച്ചത്തില്‍ സംസാരിക്കുന്നത് ചുമയ്ക്കുന്നതിന് തുല്യമാണെന്ന് നേരത്തെയും വിദഗ്ദ്ധ അഭിപ്രായം ഉയര്‍ന്നിരുന്നു. കോവിഡിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ എല്ലാവരിലേക്കും എത്തുന്നതായി ഉറപ്പു വരുത്തണമെന്നും പ്രൊഫസര്‍ കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!