ബഹ്‌റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റും സീനിയർ അംഗവുമായ ശ്രീ പി ടി തോമസിന് യാത്രയയപ്പു നൽകി

 

മനാമ: ബഹ്‌റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റും സീനിയർ അംഗവുമായ ശ്രീ പി ടി തോമസിന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ വെബിനാരിലൂടെ ഉജ്ജ്വല യാത്രയയപ്പു നൽകി. നവംബര് 19 നു രാത്രി 8 മണിക്ക് ആരംഭിച്ച യാത്രയയപ്പു ചടങ്ങിൽ സമാജത്തിലെ മുതിർന്ന അംഗങ്ങളും സാമൂഹിക പ്രവർത്തകരും,മറ്റുള്ളവരും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. 42 വർഷമായി ബഹ്‌റൈനിലുള്ള ശ്രീ പി ടി തോമസ് സമാജത്തിന്റെ ഒട്ടനവധി പ്രവർത്തനങ്ങളിൽ പങ്കാളിയായി . ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നയിച്ച വെബിനാർ യാത്രയയപ്പു ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ സ്വാഗതവും , സമാജം വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് നന്ദിയും രേഖപ്പെടുത്തി.

സമാജം മുൻ പ്രസിഡണ്ട് ശ്രീ ജോൺ ഐപ്പ് , മുൻ ജനറൽ സെക്രട്ടറിമാരായ ശ്രീ എം പി രഘു, ശ്രീ വീരമണി , ശ്രീമതി രാജു നായർ,ശ്രീ സുബൈർ കണ്ണൂർ ,ശ്രീ മോഹൻ രാജ് ,ശ്രീ എൻ കെ മാത്യു ,ശ്രീ മനോജ് സകരിയ , മുൻ ജനറൽ സെക്രെട്ടറി മധു മാധവൻ , ശ്രീമതി മോഹിനി തോമസ്,സമാജം മെമ്പർഷിപ് സെക്രട്ടറി ശ്രീ ശരത്ത് നായർ , ലൈബ്രേറിയൻ ശ്രീ വിനൂപ് കുമാർ , ശ്രീമതി ജയശ്രീ സോമനാഥ് ,സമാജം ട്രഷറർ ശ്രീ മനോജ് സുരേന്ദ്രൻ , ശ്രീമതി രജിത സുനിൽ, ശ്രീ രാജേഷ് ചേരാവള്ളി, ശ്രീ മഹേഷ് , ശ്രീ പ്രവീൺ നായർ , ശ്രീ ജോർജ്ജ് തുടങ്ങിയവർ ശ്രീ പി ടി തോമസിന് ആശംസകൾ നേർന്നു.

മറുപടി പ്രസംഗത്തിൽ ഇത്തരത്തിലുള്ള യാത്രയയപ്പു സംഘടിപ്പിച്ച ശ്രീ രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ഉള്ള സമാജം ഭരണ സമിതിക്കു അദ്ദേഹത്തിന്റെ നന്ദി അറിയിച്ചു.