bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ 46,232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 49,715 പേര്‍ക്ക് രോഗമുക്തി, 564 മരണം

COVID-19

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 46,232 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,50,598 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 4,78,154 പേരാണ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കേരളം, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ഇന്നലെ 49,715 പേര്‍ രോഗമുക്തരായിട്ടുണ്ട്. സമീപ ദിവസങ്ങളിലെല്ലാം 40,000 മുകളിലാണ് പ്രതിദിന രോഗമുക്തി നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 84,78,124 പേരാണ് രാജ്യത്ത് കോവിഡ് മുക്തി നേടിയിട്ടുള്ളത്. രോഗമുക്തി നിരക്കിലെ വര്‍ദ്ധനവ് ആശ്വാസമുണ്ടാക്കുന്ന വാര്‍ത്തയാണ്. ഇന്നലെ വൈറസ് ബാധിച്ച് 564 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ 1,32,726 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!