ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

മനാമ: ഇന്ത്യൻ സോഷ്യൽ ബഹ്‌റൈൻ കേരള ഘടകം സംഘടിപ്പിച്ച ചിത്ര രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു തലങ്ങളിൽ നടന്ന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. സീനിയർ വിഭാഗത്തിൽ സന ഇസ്മായിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മുഹമ്മദ്‌ ആദിലും, ഹനാൻ ഉം രണ്ടാം സ്ഥാനം പങ്കിട്ടു, ജൂനിയർ വിഭാഗത്തിൽ ലിബ അബ്ദുൽ റഊഫ് ഒന്നാം സ്ഥാനവും ഹുസൈൻ സിദ്ധീഖ് രണ്ടാം സ്ഥാനവും നേടി, സബ് ജൂനിയർ വിഭാഗത്തിൽ ഇസ അബ്ദുൽ റഊഫ് ഒന്നാം സ്ഥാനവും അയാൻ മുഹമ്മദ്‌ രണ്ടാം സ്ഥാനവും നേടി