bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലേയ്ക്കുള്ള കോവിഡ് വാക്‌സിൻ കയറ്റുമതി ഫൈസർ / ബയോ എൻ ടെക് പുനഃക്രമീകരിച്ചു

download (12)-f0f33540-6844-440c-90cb-d31b1a3dfb06

മനാമ: ഫൈസർ ബയോ എൻ ടെക് നിർമ്മിക്കുന്ന കോവിഡ് വാക്സസിനകൾ നേരത്തെ തീരുമാനിച്ച പ്രകാരം ജനുവരിയിൽ രാജ്യത്ത് എത്തിച്ചേരില്ല എന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നുള്ള ഉൽ‌പാദനവും വിതരണവും സംബന്ധിച്ച പ്രക്രിയകളുമായി ബന്ധപ്പെട്ടാണ് തീരുമാനം.

നിലവിൽ വാക്സിനേഷൻ രണ്ടാം ഡോസ് സ്വീകരിക്കേണ്ട പൗരന്മാരെയും പ്രവാസികളെയും ഫൈസർ-എൻ ബയോ ടെക്ന്റെ ഈ കയറ്റുമതി പുനക്രമീകരണം ഒരു രീതിയിലും ബാധിക്കില്ലെന്ന് മന്ത്രാലയം ഉറപ്പു നൽകി.

ആഗോളതലത്തിൽ വാക്സിൻറെ ആവശ്യം നിറവേറ്റുന്നതിനായി അവയുടെ ഉൽപാദനവും വിപുലീകരിച്ചതായി കമ്പനി വാക്സിൻ ഓർഡർ ചെയ്‌ത രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

COVID-19 നെ ചെറുക്കുന്നതിനുള്ള സമഗ്രമായ ദേശീയ ശ്രമങ്ങൾക്ക് അനുസൃതമായി ആഗോളതലത്തിൽ ഫൈസർ-എൻ ബയോ ടെക്കിൽ നിന്ന് വാക്സിനുകൾ ഓർഡർ ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ രാജ്യം എന്ന് മന്ത്രാലയം എടുത്തുപറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!