ഒഐസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന് ഭാരവാഹികൾ അറിയിച്ചു. രാജ്യത്തിനു വേണ്ടി മത ഭീകരവാദിയാൽ വധിക്കപെട്ട രാഷ്ട്രപിതാവിന്റെ 73ത് രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായാണ് 29/01/2021വെള്ളിയാഴ്ച (7am to 1pm) കിംഗ്ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രസ്തുത പരിപാടിയിൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവ് കെ ജി ബാബുരാജ് മുഖ്യാഥിതി ആയിരിക്കുമെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ കെ സി ഷമീം നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിജു ബാൽ, ട്രഷറർ പ്രദീപ് മേപ്പയൂർ അറിയിച്ചു.

രക്തദാനത്തിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുക്കുന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്:

രഞ്ജൻ കച്ചേരി 39109183
സുമേഷ് ആനേരി 33448086
ജാലിസ് കെ കെ 32367979
റിജിത്ത് മൊട്ടപ്പാറ 33911332,
റഷീദ് മുയിപ്പോത്ത് 39367177
ശ്രീജിത്ത്‌ പനായി 38735808