ഹജ്ജ് – ഉംറ യാത്രികരുടെ സംഗമം സംഘടിപ്പിച്ചു

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം പോയ വർഷങ്ങളിൽ ബഹറൈനിൽ നിന്ന് ഹജ്ജ് – ഉംറ നിർവഹിച്ചവരുടെ സംഗമം സംഘടിപ്പിച്ചു .നേരിൽ കാണാനും ഒത്തു കൂടാനും കഴിയാത്ത കോവിഡ് സാഹചര്യത്തിൽ ഓൺലൈനിൽ നടന്ന സംഗമത്തിൽ ജന : സെക്രട്ടറി എം എം സുബൈർ അദ്ധ്യക്ഷത വഹിച്ചു . ദാറുൽ ഈമാൻ കേരള വിഭാഗം രക്ഷാധികാരി ജമാൽ നദ്‌വി ഉദ്ഘാടനം ചെയ്തു . പ്രമുഖ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ ജഅഫർ എളമ്പിലാക്കോട് മുഖ്യ പ്രഭാഷണം നടത്തി . ബൂ ഫൈസൽ ഹജ്ജ് ഉംറ കോർഡിനേറ്റർ സമീർ സ്വലാഹി ,ആർ വി യുസുഫ് , അബ്ദുൽ ഹഖ് എന്നിവർ പരിപാടിയിൽ സംസാരിച്ചു . മുഹമ്മദ് ഷരീഫ് , സാജിദ് ആലുവ , റാഫി ജാസിം തുടങ്ങിയവർ അനുഭവങ്ങൾ പങ്ക് വെച്ചു. പി പി ജാസിർ ഖിറാഅത് നടത്തുകയും സഈദ് റമദാൻ നദ്‌വി സമാപനം നിർവ്വഹിക്കുകയും ചെയ്തു.