ബഹ്‌റൈനിൽ കഴിഞ്ഞ വര്ഷം ഇറക്കുമതി ചെയ്തത് 45 ദശലക്ഷം ദിനാറിൻറെ മെഡിക്കൽ ഉപകരണങ്ങൾ

മനാമ: ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം 45 ദശലക്ഷം ദിനാറിലധികം വിലമതിക്കുന്ന ഉപകരണങ്ങൾ ബഹ്‌റൈൻ  ഇറക്കുമതി ചെയ്തതായി റിപ്പോർട്ട്. 1,144 മെഡിക്കൽ ഉപകരണങ്ങൾ കഴിഞ്ഞ വര്ഷം രാജ്യത്തു പുതുതായി രജിസ്റ്റർ ചെയ്തതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കിയിരുന്നു. 2020 ലെ അതോറിട്ടി വാർഷിക റിപ്പോർട്ടിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളെ കുറിച്ചുള്ള പരാതികളും റിപ്പോർട്ടിൽ പറയുന്നുണ്ട്.