ജോലി സ്ഥലങ്ങളിൽ വച്ച് വാക്സീൻ നൽകാമെന്ന് കേന്ദ്ര സർക്കാർ; പദ്ധതി ഉടന്‍ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ജോലി സ്ഥലങ്ങളിൽ വച്ച് വാക്സീൻ നൽകാമെന്ന് കേന്ദ്ര സർക്കാർ. പദ്ധതി ഉടൻ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജോലിസ്ഥലത്ത് വാക്സീൻ എടുക്കാം. എന്നാൽ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തിൽ വാക്സീൻ എടുക്കാൻ കഴിയൂ. ജോലിസ്ഥലത്തെ വാക്സിന്‍ സെന്‍ററുകള്‍ ഏപ്രില്‍ 11 ഓടെ രാജ്യമെങ്ങും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചനയെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാക്സിനേഷന്‍ എന്ന ആവശ്യം ഉയര്‍ന്നതോടെയാണ് ഇത്തരം ഒരു തീരുമാനം കേന്ദ്രം എടുക്കുന്നത്.