കോവാക്സിൻ ബൂസ്റ്റർ ഡോസ്: ക്ലിനിക്കൽ ട്രയൽ നടത്താന്‍ ഭാരത് ബയോ ടെക്കിന് അനുമതി

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസായ ബൂസ്റ്റർ ഡോസിന്റെ ക്ലിനിക്കൽ ട്രയൽ നടത്താന്‍ ഭാരത് ബയോ ടെക്കിന് അനുമതി ലഭിച്ചു. കേന്ദ്ര ഡ്രഗ്ഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്‌ജെറ്റ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ഭാരത് ബയോടെക്കിന് അനുമതി നല്‍കിയത്. കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് കോവിഡിനെതിരെ ഫലപ്രദമാണോയെന്ന് പരിശോധിക്കാനാണ് അനുമതി നൽകിയത്. ബൂസ്റ്റര്‍ ഡോസ് കോവിഡിനെതിരെ ഫലപ്രദമായിരിക്കുമെന്നാണ് ഭാരത് ബയോ ടെക്കിന്റെ കണക്കുകൂട്ടൽ. കോവാക്സിൻ ബൂസ്റ്റര്‍ ഡോസ് രണ്ടാമത്തെ ഡോസ് നല്‍കി ആറ് മാസത്തിന് ശേഷം നൽകാനാണ് പദ്ധതി.