ദാറുൽ ഈമാൻ മലയാള വിഭാഗം റമദാൻ നസീഹത് ഇന്ന്

മനാമ: “അതിജീവനമാണ് റമദാൻ” എന്ന തലക്കെട്ടിൽ ദാറുൽ ഈമാൻ മലയാള വിഭാഗം മനാമ, റിഫ, മുഹർറഖ് എന്നീ ഏരിയകളിൽ റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ഓൺലൈൻ സൂം പ്ലാറ്റ്ഫോമിലൂടെ റമദാൻ നസീഹത് സംഘടിപ്പിക്കുന്നു. ഉച്ചക്ക് 12 .45 ന് മനാമ, റിഫ ഏരിയകളിൽ നടക്കുന്ന പരിപാടിയിൽ ജമാൽ നദ്‌വി ഇരിങ്ങൽ, സഈദ് റമദാൻ നദ്‌വി എന്നിവരും, 12 .30 ന് മുഹർറഖിൽ നടക്കുന്ന പരിപാടിക്ക് യൂനുസ് സലീമും നേതൃത്വം നൽകുമെന്ന് കോർഡിനേറ്റർ സി എം മുഹമ്മദലി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33604027 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.