റമദാനില്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് ബഹ്‌റൈൻ

മനാമ: റമദാന്‍ മാസത്തില്‍ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ച് ബഹ്‌റൈൻ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ പ്രകാരം റമദാനിൽ ബഹ്‌റൈനിലെ എല്ലാ മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവത്തന സമയം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും.