bahrainvartha-official-logo
Search
Close this search box.

സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗ​ത്തെ പ്ര​കീ​ര്‍ത്തി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി

0001-19235205511_20210403_052607_0000

മനാമ: സി​വി​ല്‍ ഡി​ഫ​ന്‍സ് ഡ​യ​റ​ക്​​ട​റേ​റ്റി​ൻ്റെ പ്ര​വ​ര്‍ത്ത​നം സാ​ങ്കേ​തി​ക​ത്തി​ക​വോ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ല​ഫ്. കേ​ണ​ല്‍ ശൈ​ഖ് റാ​ശി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗം കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം, ദു​ര​ന്ത മു​ഖ​ത്ത് ച​ടു​ല​ത​യോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​ര്‍ക്കും പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ അ​ഭി​മാ​ന​മു​ള്ള​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ കാ​ഴ്​​ച​പ്പാ​ടു​ക​ളും പി​ന്തു​ണ​യും സൈ​നി​ക, സു​ര​ക്ഷ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വു​റ്റ ടീ​മി​നെ വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ വ​സ്​​തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്ക് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷ സു​പ്ര​ധാ​ന​മാ​യി ക​രു​തു​ന്ന​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കും.

സ്ഫോ​ട​ക ശേ​ഷി​യു​ള്ള​തും അ​പ​ക​ട​ക​ര​വു​മാ​യ വ​സ്​​തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ന് നി​ര്‍ണ​യി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്​​ച വ​രു​ത്തു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. മ​ന്ത്രി​യെ പ​ബ്ലി​ക്ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ താ​രി​ഖ് ബി​ന്‍ ഹ​സ​ന്‍ അ​ല്‍ ഹ​സ​നും സി​വി​ല്‍ ഡി​ഫ​ന്‍സ് ഡ​യ​റ​ക്​​ട​റും ചേ​ര്‍ന്ന് സ്വീ​ക​രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!