നാട്ടിലേക്ക് മടങ്ങിയ ബഹ്‌റൈൻ പ്രവാസി മുങ്ങി മരിച്ചു

മനാമ: നാട്ടിലേക്ക് മടങ്ങിയ ബഹ്‌റൈൻ പ്രവാസി മുങ്ങി മരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കടുത്ത് ഇരവിപേരൂർ സ്വദേശിയായ സംഗീത് കയ്യാലക്കകത്ത് എന്ന തോമസ് എബ്രഹാം (33) ആണ് മരിച്ചത്. പൂവപ്പുഴ തടയിണയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. മഴയിൽ മണിമല ആറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഫയർ & റെസ്ക്യൂ തിരച്ചിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

8 വർഷമായി ബഹറിനിൽ അൽബുസ്താൻ മെയിൻറെനൻസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും 9 മാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ട്.