ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ റമദാൻ മജ്‌ലിസ് ഇന്ന്

മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ബഹറൈൻ പ്രവാസികൾക്കായി നടത്തുന്ന റമദാൻ മജ്‌ലിസ് ഇന്ന് മെയ് 1 ന് ഉച്ചക്ക് ഒരു മണിക്ക് പ്രമുഖ പണ്ഡിതനും വിഷൻ 2026 ജന : സെക്രട്ടറിയുമായ ടി ആരിഫലി ഉദ്ഘാടനം ചെയ്യും. സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി നടക്കുന്ന പരിപാടിയിൽ ഫ്രന്റ്സ് പ്രസിഡന്റ്‌ ജമാൽ നദ്‌വി ഇരിങ്ങൽ അധ്യക്ഷത വഹിക്കും. കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരായ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം എം അക്ബർ, ഉസ്താദ് ഹാഫിദ് അബ്ദുശുക്കൂർ ഖാസിമി എന്നിവർ വിവിധ സെഷനുകളിലായി സംബന്ധിക്കും. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും .കൂടുതൽ വിവരങ്ങൾക്ക് 33604327 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.